താന്‍ മുസ്്ലിം വിരുദ്ധനല്ല, തീവ്രവാദ വിരുദ്ധനെന്ന് ട്രംപ്
വാഷിങ്ടണ്‍: മുസ്്ലിംകള്‍ പൊലിസുമായി ചേര്‍ന്ന് ജനങ്ങളെ ബോധവത്കരിക്കണമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ മുസ്്ലിം വിരുദ്ധനല്ലെന്നും എന്നാല്‍ തീവ്രവാദ വിരുദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്രിട്ടന് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒബാമ. യു.എസില്‍ മുസ്്ലിംകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ നിലപാട് മണ്ടത്തരമാണെന്നായിരുന്നു കാമറണിന്റെ പ്രസ്്താവന. നേരത്തെ ട്രംപിന്റെ മുസ്്ലിംവിരുദ്ധ പ്രസ്്താവനക്കെതിരേ ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാനും രംഗത്തു വന്നിരുന്നു. ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക് യു.എസിലേക്ക് പോകാന്‍ കഴിഞ്ഞേക്കില്ലെന്നും അതിനാല്‍ ഒബാമ സ്ഥാനമൊഴിയും മുമ്പ് യു.എസ് സന്ദര്‍ശിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തുടര്‍ന്ന് സ്വാദിഖ് ഖാന് വിലക്കില്ലെന്ന് ട്രംപ് പിന്നീട് തിരുത്തി. മുസ്ലിംകള്ക്ക് യു.എസിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവന ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.താന്‍ മുസ്്ലിം വിരുദ്ധനല്ല, തീവ്രവാദ വിരുദ്ധനെന്ന് ട്രംപ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."