HOME
DETAILS
MAL
കത്തോലിക്കര്‍ക്ക് ശവദാഹം നടത്താം ചാരം വിതറരുത്
backup
October 28 2016 | 19:10 PM
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ മതസ്ഥര്‍ക്ക് മരണാനന്തരം ശവദാഹം നടത്താമെന്ന് വത്തിക്കാന്‍. എന്നാല്‍ ചാരം വായുവിലോ, മണ്ണിലോ, വെള്ളത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ വഴിയോ വിതറാന്‍ പാടില്ലെന്നും അവ സെമിത്തേരിയില്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണമെന്നുമാണ് വത്തിക്കാന്‍ തിരുസംഘം നല്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുള്ളത്.ചില പ്രത്യേക സാഹചര്യത്തില്‍ നേരത്തേയും ശവദാഹമുണ്ടായിരുന്നെങ്കിലും അതിന് പ്രത്യേക മാര്ഗനിര്ദ്ദേശമുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ അവരുടെ ശവദാഹത്തിനു ശേഷം ചാരം ശേഖരിച്ച് വീടുകളില്‍ സൂക്ഷിക്കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."