പുണ്യവനം പദ്ധതി നടപ്പാക്കും
കല്‍പ്പറ്റ: എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെയും കൂട്ടക്കാവ് ക്ഷേത്രസമിതിയുടേയും ആഭിമുഖ്യത്തില്‍ പുണ്യവനം പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂട്ടക്കാവ് ക്ഷേത്രത്തിന്റെ രണ്ടേക്കര്‍ ഭൂമിയിലാണ് പുണ്യവനം പദ്ധതി നടപ്പാക്കുന്നത്. ഇന്ന് രാവിലെ ഒമ്പതിന് സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. കൂട്ടക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് പി അജി അധ്യക്ഷനാകും. എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് വി.വി ശിവന് കാവുകളുടെ പരിസ്ഥിതി സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുക്കും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലെ എം.എം ജിതിന്, വി.വി ശിവന്, കൂട്ടക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് പി അജി, സെക്രട്ടറി കെ.കെ വിശ്വനാഥന്, ട്രഷറര്‍ വി സജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."