HOME
DETAILS
MAL
കോഴികളെ വിതരണം ചെയ്തു
backup
October 28 2016 | 20:10 PM
കുന്ദമംഗലം: വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍ വികസിപ്പിക്കുന്നതിന്റെയും കുട്ടികളില്‍ കോഴി വളര്‍ത്തല്‍ പരിശീലിക്കുന്നതിന്റെയും ഭാഗമായി കുന്ദമംഗലം എ.യു.പി.സ്‌കൂളിലെ തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് 5 കോഴികളെയും 3 കിലോ ഗ്രാം കോഴി തീറ്റയും വിതരണം ചെയ്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സീനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷിജു മുപ്രമ്മല്‍ അധ്യക്ഷനായി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ഷമീന വെള്ളക്കാട്ട്, വികസന കാര്യ ചെയര്‍ പേഴ്‌സണ്‍ ലീന വാസുദേവന്‍, ഗ്രാമ പഞ്ചായത്തംഗം എം.വി ബൈജു, എന്‍.പി.റഷീദ്, ഡോ.കൃഷ്ണ സൂരജ്, ഡോ. പ്രബിന്‍, ഇ പി.വിനയന്‍, പി.സുലൈഖ, കെ. ശ്രീജ, എം.പി.ഇന്ദിര ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."