സുശീല്‍-നരസിങ് തര്‍ക്കം കോടതിയിലേക്ക്
ന്യൂഡല്‍ഹി: പുരുഷന്മാരുടെ 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ സുശീല്‍ കുമാറോ നരസിങ് യാദവോ പ്രതിനിധീകരിക്കുകയെന്ന വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി സുശീല്‍ കുമാര്‍ കോടതിയില്‍. ഈ വിഭാഗത്തില്‍ യോഗ്യത നേടുന്നതിന് ഇരുതാരങ്ങളും തമ്മിലുള്ള മത്സരം ആവശ്യമാണെന്നും അതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സുശീല്‍ ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.
74 കിലോ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഒരു ക്വാട്ട മാത്രമാണ് ഒഴിവുള്ളത്. നരസിങ് യാദവ് നേരത്തെ തന്നെ ഈ വിഭാഗത്തില്‍ യോഗ്യത സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് സുശീലിന് യോഗ്യത മത്സരം നഷ്ടമായിരുന്നു. എന്നാല്‍ നരസിങുമായി മത്സരം വേണമെന്നുള്ള തന്റെ അഭ്യര്‍ഥനയ്ക്ക് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് സുശീല്‍ പറഞ്ഞു. അതേസമയം സുശീലിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റുള്ള താരങ്ങളും ഇതേ ആവശ്യം പറഞ്ഞ് രംഗത്തെത്തുമെന്ന് ആശങ്കയിലാണ് റെസ്ലിങ് ഫെഡറേഷന്.
എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."