നഗരസഭ പരിപാടികള്‍ സി.പി.എം പരിപാടികളായി മാറ്റുന്നു:യു.ഡി.വൈ.എഫ്
ഇരിട്ടി:ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന ഇരിട്ടി നഗരസഭ ഭരണ സമിതിയുടെ പദ്ധതി നിര്‍വ്വഹണത്തിലെ വീഴ്ച്ചയും കെടുകാര്യസ്ഥതയും മറച്ചുവെക്കാന്‍ നഗരസഭയുടെ കീഴിലുള്ള പരിപാടികളെ സി.പി.എം പരിപാടികളാക്കി മാറ്റി രാഷ്ട്രീയ നേട്ടമുണ്ടണ്ടാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാവില്ലെന്ന് യു.ഡി.വൈ.എഫ് നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. നഗരസഭാ കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടി ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ വാര്‍ഷികത്തിന്റെ ഉപപരിപാടിയില് മാത്രമാണ് സ്ഥലം എം.എല്‍.എയെ ക്ഷണിച്ചത്.നഗരസഭയ്ക്ക് ജില്ലാപഞ്ചായത്തുമായി പദ്ധതി നിര്‍വ്വഹണത്തിലോ മറ്റ് ഭരണപരമായി യാതൊരു ബന്ധമില്ലെന്നിരിക്കെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഉള്‍പ്പെടുത്തി പരിപാടി നടത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയും ചട്ട വിരുദ്ധവുമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷ പാതത്തിനുമെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ എം അജേഷ്, കെ സുമേഷ് കുമാര്‍, യൂത്ത് ലീഗ് നേതാക്കളായ സമീര്‍ പുന്നാട്, ശഹീര്‍ കീഴ്പ്പള്ളി, എന്‍.കെ സക്കരിയ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."