HOME
DETAILS

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
October 28 2016 | 21:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-3


തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.
ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും ഇതു സംബന്ധിച്ച മാനദണ്ഡങ്ങളടങ്ങുന്ന കരട് നയത്തിന് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളുയര്‍ത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേയ്ക്കാകും ഗ്രേഡിങ് നല്‍കുക. തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ ആവശ്യമെന്ന് കണ്ടാല്‍ മെച്ചപ്പെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യും. ഉയര്‍ന്ന ഗ്രേഡിങ് ലഭിക്കുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ വ്യാപാരമടക്കമുള്ള പുത്തന്‍പ്രവണതകള്‍ ശക്തമാകുന്നതിനാല്‍ പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ചെറുകിട സ്ഥാപനങ്ങള്‍ക്കു പുറമേ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫിസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും. 1960ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, 1948ലെ ഫാക്ടറീസ് നിയമം, 1923ലെ ബോയ്‌ലര്‍ നിയമം എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ അടിസ്ഥാനമാക്കി തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി, അര്‍ഹതപ്പെട്ട അവധി ആനുകൂല്യങ്ങള്‍, ശരിയായ ജോലി സമയം, ആരോഗ്യ ശുചിത്വ പരിപാലനത്തിന് നല്‍കുന്ന പരിഗണന, ഹോസ്റ്റല്‍, ക്രഷ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഗ്രേഡിങിനുള്ള മാനദണ്ഡങ്ങളാക്കും. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നവംബര്‍ 19നകം നല്‍കാന്‍ വിവിധ സംഘടനാ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് തൊഴിലാളികളുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചാണ് കരട് നയത്തിന് അന്തിമരൂപം നല്‍കുക. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ സംരംഭമായ കെയ്‌സ് മുഖേന വിദഗ്ധ പരിശീലനം നല്‍കുമെന്നും ഓയില്‍ റിഫൈനറി അടക്കമുള്ള മറ്റുമേഖലകളിലും വിദഗ്ധ പരിശീലനം നല്‍കാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ നല്‍കാന്‍ 1800 4255 5214 എ ടോള്‍ഫ്രീ കോള്‍സെന്റര്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കായി ശൗചാലയം, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ ഒരുക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്ഥല സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍മാണ പ്രവൃത്തികള്‍ സ്വന്തം നിലയില്‍ നടത്താന്‍ വ്യാപാരികള്‍ തയാറാണ്. മെച്ചപ്പെട്ട തൊഴിലന്തരീക്ഷം സൃഷ്ടിച്ച് വ്യാപാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ സ്വാഗതം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസ്, ലേബര്‍ കമ്മിഷണര്‍ കെ.ബിജു, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ്, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍, കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവാസായി ഏകോപന സമിതി, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍, പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍, സ്വകാര്യ ആശുപത്രി സംഘടനകള്‍, വസ്ത്രവ്യാപാരശാല സംഘടന, ഫിക്കി, മറ്റു സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  23 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  33 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  41 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago