HOME
DETAILS
MAL
എന്‍ജിനീയറിങ് കോളജ് ഒാഡിറ്റോറിയത്തിന്റെ സീലിങ്ങ് അടര്‍ന്നുവീണു
backup
October 28 2016 | 22:10 PM
മൂന്നാര്‍: മൂന്നാര്‍ എന്‍ജിനീയങ് കോളജ് ഓഡിറ്റോറിയത്തിന്റെ സീലിങ്ങ് അടര്‍ന്നുവീണു. ഇന്നലെ രാവിലെ കോളജില്‍ ക്ലാസ് ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണു സീലിങ്ങ് അടര്‍ന്നുവീണത്. വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
ഹാബിറ്റേറ്റ് നിര്‍മിച്ച മൂന്നാര്‍ എന്‍ജിനീയറിങ് കോളജിലെ ഓഡിറ്റോറിയം 2012-ലാണു വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുത്തത്. വിലകൂടിയ തകരഷീറ്റുകള്‍ ഉപയോഗിച്ചണ് ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരകള്‍ നിര്‍മിച്ചിരിക്കുന്നത്.
സംഭവത്തെ തുര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് ഓഡിറ്റോറിയത്തില്‍ കയറാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടം നിര്‍മിച്ച് നാലുവര്‍ഷം പിന്നിടും മുമ്പ് മേല്‍ക്കൂരകള്‍ അടര്‍ന്നുവീണതു നിര്‍മാണത്തിലെ അപാകതമുലമാണെന്നാണ് അധിക്യതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."