സഹപാഠിക്ക് വീടൊരുക്കാന്‍ കുട്ടികളോടൊപ്പം അധ്യാപകരും
പല്ലാവൂര്‍: ഗവ. എല്‍.പി.സ്‌കൂളിന്റെ ഈ വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അന്ധദമ്പതികളുടെ വീട് പുനരുദ്ധാരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. തളൂര്‍ പെട്ടിക്കല്‍ സ്വദേശികളായ സുജിത്തും ദീപയും ജന്മനാ അന്ധരാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സുജിത്ത് കോഴിക്കോട് ലോട്ടറി വിറ്റാണ് കുടുംബം പോറ്റുന്നത്. രണ്ടുപേര്‍ക്കും ക്ഷേമപെന്‍ഷനും ലഭിക്കുന്നുണ്ട്. ആദര്‍ശ്, അക്ഷയ് എന്നീ മക്കള്‍ പല്ലാവൂര്‍ ഗവ. എല്‍.പി വിദ്യാര്‍ഥികളാണ്.
2008 ല്‍ ലഭിച്ച പഞ്ചായത്ത് വീട് ഭാഗികമായേ ഇവര്‍ക്ക് പണിയാന്‍ കഴിഞ്ഞുള്ളു. സ്‌ക്കൂള്‍ ഗ്യഹസന്ദര്‍ശന പരിപാടിയുടെ ഭാഗികമായി വീട് സന്ദര്‍ശിച്ച അധ്യാപകരും പ്രധാനാധ്യാപകനും ആണ് ഇവരുടെ ദുരിതം നേരില്‍ കണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിപുറപ്പെട്ടത്.
ഏകദേശം രണ്ടു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നു. സഹപാഠികളോടൊപ്പം അധ്യാപകരും സുഹ്യത്തുക്കളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമാധരന്‍ രക്ഷാധികാരിയും പ്രധാനാധ്യാപകന്‍ എ.ഹാറൂണ്‍ ചെയര്‍മാനും ടി.ഇ. ഷൈമ കണ്‍വീനറുമായി പ്രവര്‍ത്തനം ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 014503749132190001.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."