എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വെയ്‌സുമായി ചേര്‍ന്ന് ഇന്ത്യ-യു.എ.ഇ സര്‍വ്വീസുകള്‍ വിപുലമാക്കുന്നു
കൊച്ചി: അബുദാബിക്കും ഇന്ത്യയ്ക്കുമിടയില്‍ സര്‍വ്വീസുകള്‍ വിപുലപ്പെടുത്താനും പുതിയ റൂട്ടുകള്‍ ആരംഭിക്കാനും എത്തിഹാദ് എയര്‍വെയ്‌സും ജെറ്റ് എയര്‍വേയ്‌സും തീരുമാനിച്ചു. അടുത്ത വര്‍ഷമാദ്യം മുതല്‍ 3 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളടക്കം ഇന്ത്യയ്ക്കും യു.എ.ഇയ്ക്കുമിടയില്‍ ആഴ്ചയില്‍ 28 സര്‍വ്വീസുകള്‍ ആരംഭിക്കും.
എത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബി ഹബിലെ സൗകര്യങ്ങളും ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ നഗരങ്ങളിലേക്കുമുള്ള നോണ്‍ സ്റ്റോണ്‍ സര്‍വീസുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതോടെ ഇന്ത്യയും ലോക രാജ്യങ്ങളും തമ്മിലുള്ള യാത്രാ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് വിലയിരുത്തുന്നത്. അബുദാബിക്കും 11 ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 175 സര്‍വീസുകളാണ് നിലവില്‍ എത്തിഹാദ് എയര്‍വെയ്‌സിനുള്ളത്.
എത്തിഹാദും ജെറ്റ് എയര്‍വേയ്‌സും സംയുക്തമായി അബുദാബിക്കും, 15 ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയില്‍ 252 സര്‍വീസുകളാണ് ആഴ്ചയില്‍ നടത്തുന്നത്. പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ പരസ്പര സഹകരണത്തില്‍ 18 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 280 വിമാന സര്‍വീസുകളുണ്ടാകും.
കോഴിക്കോടിനും അബുദാബിക്കും ഇടയിലുള്ള എത്തിഹാദ് എയര്‍വേയ്‌സിന്റെ നാലാമത്തെ ദിവസേന സര്‍വീസ് 2017 മാര്‍ച്ച് 26 മുതല്‍ ആംരംഭിക്കും. കേരളത്തില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ അധിക തിരക്ക് ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തതിലൂടെയുളള അധിക സര്‍വ്വീസുകള്‍ വഴി തെക്കേ ഇന്ത്യന്‍ വിപണിക്ക് മികച്ച പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. അബുദാബിക്കും ഗുജറാത്തിലെ അഹമ്മദാബാദിനുമിടയില്‍ 2017 ഫെബ്രുവരിയോടെ എത്തിഹാദ് എയര്‍വേയ്‌സ് പുതിയ ദിവസേന സര്‍വീസ് ആരംഭിക്കുക വഴി ഈ റൂട്ടിലെ സര്‍വീസ് ഇരട്ടിപ്പിക്കുകയാണ്.
തെക്കേ ഇന്ത്യയില്‍ നിന്ന് യാത്രക്കാര്‍ക്ക് മറ്റൊരു ഓപ്ഷന്‍ ലഭ്യമാക്കുന്ന വിധത്തില്‍ 2017 ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കും അബുദാബിക്കും ഇടയിലുള്ള പുതിയ ദിവസേന സര്‍വീസും ഇതിലുള്‍പ്പെടുന്നു. അബുദാബിയിലേക്കുള്ള നാലാമത്തെ കേരള ഗേറ്റവ് ആയ കണ്ണൂരില്‍ നിന്നും ജെറ്റ് എയര്‍വേയ്‌സ് പുതിയ സര്‍വ്വീസ് ആരംഭിക്കും.
പഞ്ചാബില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി ഉത്തരേന്ത്യന്‍ നഗരമായ ചണ്ടീഗഢില്‍ നിന്നും അബുദാബിയിലേക്ക് ദിവസേനയുള്ള സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ 2017 ന്റെ ആദ്യപകുതിയില്‍ ഈ രണ്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."