ഏക സിവില്‍കോഡ് മതേതര ഇന്ത്യയുടെ വൈവിധ്യങ്ങളെ തകര്‍ക്കും: ചെന്നിത്തല
കൊട്ടിയം(കൊല്ലം): മതേതര ഇന്ത്യയുടെ വൈവിധ്യങ്ങളെ പൂര്‍ണമായി തകര്‍ക്കുന്നതാണ് ഏക സിവില്‍ കോഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പി -ആര്.എസ്.എസ് തട്ടിപ്പാണിതെന്നും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വോട്ടുകൊയ്യാനും അധികാര രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാനുമാണ് ഇവരുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തെ മുസ്ലിംകളെ ഒന്നടങ്കം ചില കേന്ദ്രങ്ങള്‍ തീവ്രവാദികളായി മുദ്ര കുത്തുന്ന നിലപാട് ശരിയല്ലെന്നും ഐ.എസ് തീവ്രവാദത്തെ എല്ലാ മുസ്ലിം സംഘടനകളും എതിര്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ വജ്ര ജൂബിലിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."