ശബ്ദലോകത്തെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് അവര്‍ ഒത്തുകൂടി
കോഴിക്കോട്: കുറ്റിപ്പുറത്തെ ഫാത്തിമ ഷഹ്ദിയ,പാലാഴിയിലെ ചിന്തന, കുന്ദമംഗലത്തെ ഐശ്വര്യ,കക്കയത്തെ ഫിദ ഫെബിന്‍ തുടങ്ങി ബാല്യത്തില്‍ മാതാവിന്റെ താരാട്ട് പാട്ട് ആസ്വദിക്കാനാകാത്ത അനേകം കുട്ടികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ വൈകല്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ വഴിമാറി.
ആദ്യമായി ശബ്ദലോകത്തെത്തിയതിന്റെ അനുഭവങ്ങള്‍ അവര്‍ പരസ്പരം പങ്കുവച്ചു. അതില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബ്ദത്തിന്റെ മാസ്മരികത അനുഭവിച്ചറിഞ്ഞവരും മാസങ്ങള്‍ക്ക്് മുന്‍പ് കേള്‍വിശക്തി വീïും കിട്ടിയവരുമെല്ലാമുïായിരുന്നു.
കേള്‍വിശക്തി കിട്ടിയിട്ടും സംസാരശേഷി വീïെടുക്കാത്ത കുരുന്നുകളും കൂട്ടത്തിലുï്. അവര്‍ സമപ്രായക്കാര്‍ക്കൊപ്പം ആംഗ്യഭാഷയിലൂടെ സംവദിച്ചപ്പോള്‍ മാതാപിതാക്കളും പരസ്പരം വേദനകളും സന്തോഷങ്ങളും പങ്കുവച്ചു. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശ്രുതിലയം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കു വിധേയരായ കുട്ടികളുടെ സംഗമമാണ് അപൂര്‍വ കാഴ്ചക്കു വഴിയൊരുക്കിയത്.
പൂര്‍ണമായ കേള്‍വിശക്തിയില്ലെങ്കിലും എല്ലാവര്‍ക്കും സാധാരണക്കാരേക്കാള്‍ ശബ്ദത്തിന്റെ വിലയറിയാം. സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കേള്‍വിശക്തി തിരിച്ചു കിട്ടിയവരാണ് ഇവരില്‍ ഭൂരിഭാഗവും.
നിശബ്ദതയുടെ ലോകത്ത് തനിച്ചു കഴിഞ്ഞിരുന്നവര്‍ക്കു മുന്നില്‍ പെട്ടെന്ന് ശബ്ദവാതായനങ്ങള്‍ തുറന്നതിന്റെ അമ്പരപ്പും ആവലാതിയും ചിലരുടെ മുഖത്തുïായിരുന്നു. എന്നാല്‍, അവര്‍ക്കെല്ലാം കേരളത്തില്‍ ആദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കു വിധേയമായ ഫിദ ഫെബിന്‍ തന്റെ ജീവിതം കാട്ടി ധൈര്യമേകി.
2002ല്‍ ശസ്ത്രക്രിയ വഴി കേള്‍വി ശക്തി വീïെടുത്ത ഫെബിന്‍ ഇപ്പോള്‍ ബാലുശ്ശേരി എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
സംഗമം കെ.എസ്.എസ്.എം മുന്‍ ഡയറക്ടര്‍ ഡോ. ടി.പി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കേള്‍ക്കാനുള്ള ഉപകരണം ഇടയ്ക്കിടെ കേടാകുന്നതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. മുരളീധരന്‍ നമ്പൂതിരി മുഖ്യാതിഥിയായി.
സുധീഷ് പി, അന്‍സമ്മ ടീച്ചര്‍, സലീം കുന്നംപുറത്ത്, സുബ്രഹ്മണ്യന്‍,അഷ്‌റഫ് പത്തൂര്‍ സംസാരിച്ചു. പി സമീര്‍, ബിജു അവന്തിക, അഫ്‌നിദ, ലിബിന എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."