കൂറുമാറ്റം: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വര്‍ഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ഭാസ്‌കരന്‍ ഉത്തരവിട്ടു. 2015 ല്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗമായ ഇവര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസിന്റെ വിപ്പ് ലംഘിച്ച് സി.പി.എം അംഗത്തെ പിന്താങ്ങിയതിനെതിരേ നല്‍കിയ ഹരജിയിലാണ് വിധി. വരുന്ന ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് മത്സരിക്കുന്നതിനാണ് അയോഗ്യത.
2010 ല്‍ റാന്നി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് പ്രതിനിധിയായാണ് സൂസന്‍ അലക്‌സ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയായ സൂസന്‍ അലക്‌സ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരം പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍ രാജിവച്ചതിനെ തുടര്‍ന്ന് 2014 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സൂസന്‍ അലക്‌സ് എല്‍.ഡി.എഫ് പിന്തുണയോടെ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി അട്ടിമറി വിജയം നേടി. എന്നാല്‍ എല്‍.ഡി.എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 10 മാസത്തിനുശേഷം സൂസന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
തുടര്‍ന്ന് 2015 മെയ് അഞ്ചിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അനി വലിയകാലക്കെതിരേ സി.പി.എം സ്ഥാനാര്‍ഥിയായ എം.എസ്. രാജേന്ദ്രന്റെ പേര് പിന്താങ്ങുകയും അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് നല്‍കിയ വിപ്പ് ലംഘിച്ചാണ് സൂസന്‍ അലക്‌സ് സി.പി.എമ്മിനെ പിന്തുണച്ചത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച സൂസന്‍ 2015 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധിയായി റാന്നി ഡിവിഷനില്‍ നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിലെ എലിസബത്ത് റോയിയെയാണ് സൂസന്‍ പരാജയപ്പെടുത്തിയത്.
വിപ്പ് ലംഘനം ചൂïിക്കാട്ടി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന അനി വലിയകാലയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഹരജി നല്‍കിയത്. ഇത് അനുവദിച്ചുകൊïാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി. അയോഗ്യത പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സൂസന്‍ അലക്‌സിന് ജില്ലാ പഞ്ചായത്ത് അംഗത്വവും നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."