പക്ഷിപ്പനി: താറാവുകളുടെ കൂട്ടക്കുരുതി തുടരുന്നു
ആലപ്പുഴ: ജില്ലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പക്ഷിപ്പനി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ദ്രുതകര്‍മ സേന ഞായറാഴ്ച ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കി. രോഗം ബാധിച്ച് ചത്ത താറാവുകളെ ഉള്‍പ്പടെ പതിനായിരത്തോളം താറാവുകളെയാണ് ഇന്നലെ സംസ്കരിച്ചത്. തകഴി, നീലംപേരൂര്‍, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് ദ്രുതകര്‍മസേന പ്രവര്‍ത്തനം നടത്തിയത്.
തകഴിയില്‍ 137 ചത്ത താറാവുകളെ സംസ്കരിച്ചു. രോഗബാധ കണ്ടെത്തിയ 680 എണ്ണത്തെ വേര്‍പെടുത്തി സംസ്കരിച്ചിട്ടുണ്ട്. നീലം പേരൂരില്‍ 1328 ചത്ത താറാവുകളെ സംസ്കരിച്ചു. കൂടാതെ രോഗം കണ്ടെത്തിയ 2460 എണ്ണത്തെ വേര്‍പെടുത്തി സംസ്കരിച്ചു.
ചെറുതനയില്‍ 27 ചത്ത താറാവുകളെ സംസ്കരിച്ചു. ഇവിടെ 355 എണ്ണത്തെ വേര്‍പെടുത്തി സംസ്കരിച്ചു. പള്ളിപ്പാട് ദ്രുതകര്‍മ സേന പോയി പോസിറ്റീവ് പരിശോധനാ ഫലം വന്ന ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നായി 3212 എണ്ണത്തെ വേര്‍തിരിച്ച് സംസ്കരിച്ചു. ചത്ത 1803 എണ്ണത്തെയും ഇവിടെ സംസ്കരിച്ചു. ഇവിടെ ഒരു സ്ഥലത്ത് മാത്രമാണ് പരിശോധനാ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്. ജില്ലയില്‍ ആകെ 6707 എണ്ണത്തെ വേര്‍പെടുത്തി സംസ്കരിച്ചു. ചത്ത 3295 എണ്ണത്തെയും സംസ്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."