ഇടിമിന്നലേറ്റ് വീടിന്റെ മഴവെള്ള സംഭരണി തകര്‍ന്നു
കട്ടപ്പന : കാഞ്ചിയാറില്‍ ഇടിമിന്നലേറ്റ് വീടിന്റെ മഴവെള്ള സംഭരണി തകര്‍ന്നു . വീട്ടിലുണ്ടായിരുന്ന നാല് പേരും പരുക്കുകളോയെ രക്ഷപ്പെട്ടു. കാഞ്ചിയാര്‍ പാലക്കാട ആര്യ ഭവനത്തില്‍ വിനോദ് നാഥ ശര്‍മ്മയുടെ വീടിനാണ് ഇടിമിള്ളലേറ്റത് .വീട്ടില്‍ ഉണ്ടായിരുന്ന വിനോദ് നാഥ് ശര്‍മ്മയുടെ അമ്മ ചന്ദ്രമതിയമ്മ (82) മിന്നലില്‍ ഷോക്കേറ്റു ബോധം കെട്ടുവീണു . ഭാര്യ ഷിജി ,സഹോദരന്‍ സുരേഷ് ബാബുവിന്റെ ഭാര്യ ജലജ ,വീട്ടില്‍ ആശാരി പണിയില്‍ ഏര്‍പ്പെട്ടിരുന്ന കാഞ്ചിയാര്‍ പുതുപ്പറമ്പില്‍ അനില്‍കുമാര്‍ (44)എന്നിവരുടെ കേള്‍വി ശക്തി അല്പനേരത്തേക്കു മരവിക്കുകയും കടുത്ത ചൂടും പുകച്ചിലും അനുഭവപ്പെടുകയും ചെയ്തു .
ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടരയോടെയാണ് ഇടിമിന്നല്‍ ഉണ്ടായത് .കനത്ത മഴക്കിടയില്‍ വലിയ ശബ്ദത്തോടെ ഒരു തീഗോളം താഴേക്ക് വരുകയും വീട്ടില്‍ സ്ഥാപിച്ചിരുന്ന 25000 ലിറ്ററിന്റെ മഴവെള്ള സംഭരണി തുളച്ചു വീടിന്റെ ഭിത്തിയില്‍ പതിക്കുകയുമായിരുന്നു .മഴവെള്ള സംഭരണിയില്‍ നിറയെ വെള്ളമുണ്ടായിരുന്നു .ഇടിമിന്നലില്‍ വീടിന്റെ മെയിന്‍ സ്വിച്ച് കത്തിപോയി .മിന്നലേറ്റ് ബോധം കേട്ട ചന്ദ്രമതിയുടെ ശ്വാസവും അല്പസമയത്തേക്കു നിലച്ചത് വീട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."