ഏക സിവില്‍ കോഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഭരണപരാജയം മറച്ചുവയ്ക്കാന്‍: ടി.എം സലിം
തൊടുപുഴ: രാജ്യ പുരോഗതിയൊ ജനക്ഷേമ പ്രവര്‍ത്തനങ്ങളൊ ചര്‍ച്ച ചെയ്യാതെ ഭരണപരാജയം മറച്ച് വക്കാനാണ് ഏക സിവില്‍ കോഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം.
മുസ്ലിം യൂത്ത് ലീഗ് പട്ടയംകവല മേഘല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗ്ഗീയ ചേരിതിരിവിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മുഹമ്മദ് ഷഹിന്‍ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി. യോഗത്തില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എസ് അബ്ദുള്‍ ജബ്ബാര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ്, ജന:സെക്രട്ടറി വി.എം റസാഖ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എന്‍ സീതി, ജന:സെക്രട്ടറി കെ.എം സലിം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി.എച്ച് സുധീര്‍, ഇ.എ.എം അമീന്, മുനിസിപ്പല്‍ ലീഗ് ജന.സെക്രട്ടറി പി.എം ഷാഹുല്‍ ഹമീദ്, യൂത്ത് ലീഗ് നി. മണ്ഡലം പ്രസിഡന്റ് പി.എന്‍ നൗഷാദ്, കെ.എ അര്‍ഷദ്, അന്‍സാരി ഇല്ലിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."