ഇ. എന്‍. ടി വിദഗ്ധരുടെ ദേശീയ സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: ഇ.എന്‍.ടി വിദഗ്ധരുടെ ഇരുപത്തിയഞ്ചാം ദേശീയ സമ്മേളനം ഐസോകോണ്‍- ഈ മാസം 18 മുതല്‍ 20 വരെ കോഴിക്കോട് നടക്കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജിയും അസോസിയേഷന്‍ ഓഫ് ഓട്ടോലാരിന്‍ ഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ മലപ്പുറം ചാപ്റ്ററും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
18 ന് ഉച്ചയ്ക്ക് 12ന് കടവ് റിസോര്‍ട്ടില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. സംഘടനാ ദേശീയ പ്രസിഡന്റ് ഡോ.എ.പി സംബന്ധന്‍ അധ്യക്ഷത വഹിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നും1200 ഓളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാന്‍, ഖത്തര്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്ന് അമ്പതോളം ഇ.എന്‍.ടി വിദഗ്ധരും വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി മുന്നൂറോളം പി.ജി വിദ്യാര്‍ഥികളും എത്തും. വിദേശത്തു നിന്നുള്ള ലോകപ്രശസ്തരായ അഞ്ചോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അതി സങ്കീര്‍ണമായ ശസ്ത്രക്രിയകളും നടക്കും. തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം പേര്‍ക്കാണ് സംഘം ചുരുങ്ങിയ ചെലവില്‍ ശസ്ത്രക്രിയ നടത്തുക. ചെവിയും തലച്ചോറുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ ശസ്ത്രക്രിയകളും കേള്‍വിക്കുറവിനും തലകറക്കത്തിനുമുള്ള നൂതനമായ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പ്പെടും.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഈ ശസ്ത്രക്രിയകളുടെ തല്‍സമയ സംപ്രേക്ഷണവും നടക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പി.കെ ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."