HOME
DETAILS
MAL
രാഹുലിന് കടുത്ത പനി; സുഖം നേര്‍ന്ന് പ്രധാനമന്ത്രി
backup
May 16 2016 | 22:05 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത പനിയെത്തുടര്‍ന്ന് കിടപ്പില്‍. വൈറല്‍ പനിയായതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ രാഹുല്‍ റദ്ദാക്കിയിരുന്നു. അതേസമയം രാഹുല്‍ അതിവേഗത്തില്‍ സുഖം പ്രാപിച്ച് ആരോഗ്യാവനാവട്ടേയെന്നു പ്രധാനമന്ത്രി ആശംസിച്ചു. ആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയും താനും രാഹുലിനെ വിളിച്ച് ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചതായും നദ്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."