ക്ഷങ്ങളെ വേട്ടയാടാനുള്ള ശ്രമം നടക്കുന്നു: സുരേഷ് ഖൈര്‍നര്‍
മലപ്പുറം: മുന്‍കാല ഫാഷിസ്റ്റുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഹിന്ദുത്വശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് മറാഠി ആക്ടിവിസ്റ്റ് സുരേഷ് ഖൈര്‍നര്‍. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഹാളില്‍ പ്ലാറ്റ് ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്ട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശപണമടക്കം ഉപയോഗപ്പെടുത്തി, മാധ്യമങ്ങള്‍ വഴി ഊതിവീര്‍പ്പിച്ച വ്യക്തിത്വമാണ് നരേന്ദ്രമോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റമുട്ടല്‍ കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ തലവനെന്ന് ഖൈര്‍നര്‍ കുറ്റപ്പെടുത്തി.
രണ്ടാഴ്ചത്തെ കശ്മീര്‍ സന്ദര്‍ശനാനന്തരം തിരിച്ചെത്തിയ അദ്ദേഹം, അത്യന്തം പരിതാപകരമാണ് അവിടുത്തെ അവസ്ഥയെന്ന് പറഞ്ഞു. പ്രദേശത്തെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട ബന്ത് 250 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് ലോകത്തെ തന്നെ രണ്ടാമത്തെ നീണ്ട ബന്താണ് ഇവിടുത്തേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതരത്വത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്ന് അദ്ദേഹം പ്രശംസിച്ചു. മുസ് ലിംകളും ഇടതുപക്ഷ നിലപാടുകളും എന്ന സെഷനില്‍ പ്രഫ. എ.കെ രാമകൃഷ്ണന്‍ സംസാരിച്ചു. മുസ് ലിം പുരുഷന്മാരല്ല മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം, മറിച്ച സമുദായത്തിനു പുറത്തുനിന്നുള്ള ചിലരാണെന്ന് ഹൈദരബാദ് ഇഫ്‌ലു പ്രഫസര്‍ ബി.എസ് ഷെറിന്‍ പറഞ്ഞു. ഡോ. എം.വി ബിജുലാല്‍, ഡോ. എം.ബി മനോജ്, ഡോ. കെ.എസ് മാധവന്‍, കെ. വേലായുധന്‍, കെ. ലുഖ്മാനുല്‍ ഹക്കീം, എം.സി.എം ജമാല്‍, പി.കെ മുഹമ്മദ് ഷരീഫ്, എ.കെ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."