സ്‌കൂളിനു വേണ്ടി നിറഞ്ഞ മനസോടെ നാടൊരുമിക്കുന്നു
മലപ്പട്ടം: സ്വന്തം നാടിലെ സ്‌കൂളിനു വേണ്ടി ഒരു നാട് ആത്മസമര്‍പ്പണത്തോടെ മുന്നിട്ടിറങ്ങുന്ന കാഴ്ചയ്ക്കാണു ഇന്നലെ മലപ്പട്ടം ഗ്രാമം സാക്ഷ്യം വഹിച്ചത്. മലപ്പട്ടം എ.കെ.എസ്.ജി.എച്ച്.എസ്.എസ് രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനു ഗുണഭോക്തൃ വിഹിതമായ ഒരു കോടി രൂപ സമാഹരിക്കേണ്ടണ്ടതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വികാരനിര്‍ഭരവും ആവേശകരവുമായ മുഹൂര്‍ത്തങ്ങളുണ്ടായത്.
വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സ്വന്തം കമ്മലും വളകളും സ്ത്രീകളും വിദ്യാര്‍ഥിനികളും ഊരി കൊടുത്താണു സ്‌കൂളിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സ്ഥലം എം.എല്‍.എ ജയിംസ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ ഈ ആത്മസമര്‍പ്പണം കണ്ടു വികാരഭരിതരായി. എന്റെ സ്‌കൂള്‍ എന്റെതാകാന്‍ എനിക്കാവുന്നത് നല്‍കുന്നുവെന്ന സന്ദേശമുയര്‍ത്തി ജനങ്ങള്‍ ധനസഹായത്തോടു പൂര്‍ണമായി സഹകരിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രഖ്യാപനം വന്നതു മുതല്‍ മലപ്പട്ടം ഹൈസ്‌കൂളിലെ വിവിധ ബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ഥികളും ധനസമാഹരണ പ്രവര്‍ത്തനത്തിലായിരുന്നു.
11 കോടി രൂപ ചെലവ് വരുന്ന പദ്ധതി ആദ്യ വര്‍ഷം ഗുണഭോക്ത വിഹിതമായ ഒരു കോടി രൂപ സമാഹരിച്ചാല്‍ അഞ്ചു വര്‍ഷം കൊണ്ടണ്ടു വര്‍ഷത്തില്‍ രണ്ടണ്ടു കോടി വിതം സര്‍ക്കാര്‍ നല്‍കുമെന്നാണു വ്യവസ്ഥ.
ഇന്നലെ നടന്ന സമാഹരത്തില്‍ 1988-1989 ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."