HOME
DETAILS
MAL
സംസ്ഥാനത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒ.ബി.സി വിഭാഗത്തിന് സ്‌കോളര്‍ഷിപ്പ്
backup
October 31 2016 | 13:10 PM
സംസ്ഥാനത്തിന് പുറത്ത് അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് സി.എ/ഐ.സി.ഡബ്ല്യു.എ/കമ്പനി സെക്രട്ടറി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോമിന്റെ മാതൃക പിന്നാക്ക സമുദായ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.inല്‍ ലഭിക്കും. ഫോണ്‍ : 0471 2727379. ഇമെയില്‍: [email protected]..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."