ടെസ്റ്റ് റാങ്കിങ്: ടീം ഇന്ത്യയും അശ്വിനും ഒന്നാം സ്ഥാനം നിലനിര്‍ത്തി
ദുബൈ: ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യയും ബൗളര്‍മാരില്‍ ആര്‍ അശ്വിനും ഒന്നാം സ്ഥാനത്ത് തുടരുന്നു. 115 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 111 പോയിന്റുകളുമായി പാകിസ്താന്‍ രണ്ടാമതും 108 പോയിന്റുകളുമായി ആസ്‌ത്രേലിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്.
900 പോയിന്റുകളുമായാണ് ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളിലുള്ള മറ്റൊരു താരം രവീന്ദ്ര ജഡേജയാണ്. ഏഴാം സ്ഥാനത്താണ് ജഡേജ. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ തന്നെ ഒന്നാം റാങ്കില്‍. ജഡേജ ഈ പട്ടികയില്‍ അഞ്ചാമത്.
ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ്. ആറാം സ്ഥാനത്താണ് രഹാനെ. ചേതേശ്വര്‍ പൂജാരയും ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യഥാക്രമം 14ഉം 16ഉം സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാമത്. യൂനിസ് ഖാന്‍ രണ്ടാമതും ഹാഷിം അംല മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
ബംഗ്ലാദേശിന്റെ പുതിയ സ്പിന്‍ വിസ്മയം മെഹദി ഹസന്‍ കരിയറിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നായി മികച്ച പ്രകടനം പുറത്തെടുത്ത് റാങ്കിങില്‍ നേട്ടമുണ്ടാക്കി. നിലവില്‍ 33ാം റാങ്കിലാണ് താരമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."