പൊലിസും ജനങ്ങളും കൈകോര്‍ത്തു; മംഗലാട് ലഹരിവിമുക്തമാകുന്നു
എടച്ചേരി: പൊലിസിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ്മയില്‍ മംഗലാട് ലഹരിവിമുക്തമാക്കുന്നു. ആയഞ്ചേരി ഗാമപഞ്ചായത്ത് 13, 2 വാര്‍ഡുള്‍ ഉള്‍ക്കൊള്ളുന്ന മംഗലാട് ഗ്രാമമാണ് നിയമപാലകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ലഹരിവിമുക്ത ഗ്രാമമാക്കി മാറ്റുന്നത്.
ഇതിന്റെ ഭാഗമായി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ യുവാക്കളുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കും. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോ ധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. വടകര ജനമൈത്രി പൊലിസും ആയഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ലീന്‍ ആയഞ്ചേരി പദ്ധതിയുമായി സഹകരിച്ച് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ സൗദ പുതിയെടുത്ത് വൈസ് ചെയര്‍മാനായും സിവില്‍ പൊലിസ് ഓഫിസര്‍ രതീഷ് കണ്‍വീനറായും ജാഗ്രതാ സമിതിക്കു രൂപംനല്‍കി. വടകര സബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ അധ്യക്ഷയായി.
ബ്ലോക്ക് മെമ്പര്‍ തേറത്ത് കഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.പി കുഞ്ഞബ്ദുല്ല, എ.കെ അബ്ദുല്ല, കുളങ്ങരത്ത് നാരായണന്‍, തയ്യില്‍ സുനി, അബ്ദുല്ല പുതിയെടത്ത്, കന്നില്‍ പവിത്രന്‍, ഹാരിസ് എം സംസാരിച്ചു. സി.പി.ഒ രതീഷ് സ്വാഗതവും എം.എം മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."