സിവില്‍ സപ്ലൈസ് ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ബി.ജെ.പി സിവില്‍ സപ്ലൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച മാര്‍ച്ച് സിവില്സ്റ്റേഷന് ഗേറ്റിനു സമീപം പൊലിസ് തടഞ്ഞു. ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റ് വി.വി രാജന് ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ അവരെ പട്ടിണിക്കിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, ജിഷാ ഗിരീഷ്, ഷൈമ പൊന്നത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, സി. ബിന്ദു നേതൃത്വം നല്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് അധ്യക്ഷനായി. അലി അക്ബര്‍, കെ.ടി വിപിന്‍, പൊക്കിണാരി ഹരിദാസന്, എം.സി ശശീന്ദ്രന്, ടി.വി ഉണ്ണികൃഷ്ണന്, എന്‍.പി രാമദാസ്, ടി. ബാലസോമന്‍, പി. ജിജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."