ടൂറിസം കേന്ദ്രങ്ങളെ മെച്ചപ്പെടുത്താന്‍ ഗ്രീന്‍ കാര്‍പ്പറ്റ്
മലപ്പുറം: ടൂറിസം കേന്ദ്രങ്ങളില്‍ ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ടൂറിസം കേന്ദ്രങ്ങളെ മെച്ചെപ്പെടുത്തുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന സംരംഭം ഒരു മാസത്തിനുള്ളില്‍ സജ്ജമാകും. ഓരോ ജില്ലയിലും തെരഞ്ഞെടുത്ത ടൂറിസം പദ്ധതികളിലാണ് പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.
ഗ്രീന്‍ കാര്‍പ്പറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിക്കു ജില്ലയില്‍നിന്നു മൂന്നു പ്രധാന ടൂറിസം കേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 84 കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. മലപ്പുറം കോട്ടക്കുന്ന്, പൊന്നാനി പടിഞ്ഞാറേക്കര ബീച്ച്, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം എന്നിവയാണ് ജില്ലയില്‍നിന്നു ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമെന്ന നിലയ്ക്കാണ് ഈ മൂന്ന് ടൂറിസം കേന്ദ്രങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നതിന് പ്രത്യേക ഡസ്റ്റിനേഷന്‍ മാനേജറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ അതിഥികളെ സ്വീകരിക്കുന്നതിനു തയാറെടുപ്പുകള്‍ നടത്തുക, ടൂറിസം കേന്ദ്രങ്ങളുടെ പരിപാലത്തിനായി സുസ്ഥിര സംവിധാനം രൂപപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്കു ജീവിക്കാനും സന്ദര്‍ശിക്കാനുമുള്ള മികച്ച ഇടങ്ങളായി മാറ്റുക തുടങ്ങിയവയാണ് ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പ്രധാനമായും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ശാസ്ത്രീയമായി മാലിന്യം ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പൊതുശൗചാലയങ്ങള്‍ ഉറപ്പുവരുത്തും. ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍, പ്രകാശ സംവിധാനങ്ങള്‍, നടപ്പാതകള്‍, സൂചനാ ബോര്‍ഡുകള്‍, മറ്റു ആവശ്യ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിനുളള ക്രമീകരണങ്ങള്‍, പരിസ്ഥിതി അനുകൂലമായ ഹരിത സൗഹൃദ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
സുരക്ഷക്കും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങളും അടിയന്തിര പ്രതികരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തും. സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കും, പരിശീലനം നേടിയ ഉത്തരവാദിത്തബോധമുള്ള ജീവനക്കാര്‍, വളണ്ടിയര്‍മാര്‍, വിവിധ സേവനദാതാക്കള്‍ എന്നിവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡും യൂനിഫോമും ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."