HOME
DETAILS
MAL
മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിലെ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നശിക്കുന്നു
backup
October 31 2016 | 21:10 PM
പെരിന്തല്‍മണ്ണ: മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വിവിധ കേസുകളിലായി പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നശിക്കുന്നു. താലൂക്ക് ഓഫീസ് മുറ്റത്തും സമാന രീതിയില്‍ വാഹനങ്ങള്‍ നശിക്കുന്നു@ണ്ട്. അനധികൃത മണല്‍ കടത്തിന് പിടികൂടിയ വാഹനങ്ങളാണ് മിക്കതും. പല വാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു@്. സ്ഥല പരിമിതി കാരണം വാഹനങ്ങളെല്ലാം ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട നിലയിലാണ്. ഉടമക്കും സര്‍ക്കാരിനും ഇതുമൂലം ഏറെ പ്രയാസം സൃഷ്ടിക്കുന്നു@ണ്ട്. ഫലം കിട്ടാത്ത ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ മുന്‍പ് പൊതു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പൊതുമാപ്പ് നല്‍കി വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉ@ണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."