HOME
DETAILS
MAL
പൊലിസിനെ അക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനു കേസെടുക്കണം: കെ സുരേന്ദ്രന്
backup
October 31 2016 | 22:10 PM
കണ്ണൂര്‍: ചാലാട് ക്ഷേത്രപരിസരത്ത് കഴിഞ്ഞ ദിവസം പൊലിസിനു നേരെയുണ്ടായ അക്രമസംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്ത്
കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. ഗാനമേളയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സാമൂഹ്യവിരുദ്ധര്‍ പൊലിസിനു നേരെ തിരിഞ്ഞത്. പൊലിസിനെ അക്രമിച്ച സംഘത്തിലുള്‍പ്പെട്ട മുഴുവന്‍ പേരെയും പിടികൂടണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലിസുദ്യോഗസ്ഥരെ ഡി.സി.സി പ്രസിഡന്റ് സന്ദര്‍ശിച്ചു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മാര്ട്ടിന് ജോര്‍ജും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."