HOME
DETAILS
MAL
വനിതാ ഡ്രൈവിംഗ് അനുമതി സഊദി ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി
backup
November 01 2016 | 05:11 AM
റിയാദ്: രാജ്യത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്കുന്ന ബില്ലിനെന്തിരെ വീണ്ടും സഊദി ശൂറ കൗണ്‍സില്‍. വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്കുന്ന ബില്‍ തിങ്കളാഴ്ച ചേര്‍ന്ന ശൂറ കൗണ്‍സില്‍ വീണ്ടും തള്ളുകയായിരുന്നു. നേരത്തെയും ശൂറ കൗണ്‍സിലും മറ്റു അനുബന്ധ മന്ത്രാലയങ്ങളും ഇത് സംബന്ധിച്ച ബില്ല് ചര്ച്ചക്കിട്ടെങ്കിലും അതെല്ലാം തള്ളിയിരുന്നു. നിലവില്‍ രാജ്യത്ത് പുരുഷന്മാര്ക്ക് മാത്രമാണ് വാഹനമോടിക്കാന്‍ അനുമതിയുള്ളത്. ഡ്രൈവിംഗില്‍ സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ അനുമതി നല്‍കണമെന്നാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗം ആളുകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."