സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ ഞങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്: മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍: ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ ഞങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മധ്യപ്രദേശ് മന്ത്രി കുസും മെഹ്ദലെ. ഞങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച്ചകളുണ്ടായതായി സമ്മതിക്കുന്നു. ജയിലിലെ ചിലയിടങ്ങളില്‍ സിസി ടിവി കാര്യക്ഷമമല്ല. എങ്ങനെയാണ് അവര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല- മന്ത്രി ഒരു ദേശീയചാനലിനോട് പറഞ്ഞു.
അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് അറിയിച്ചു. ഏറ്റുമുട്ടലിനെക്കുറിച്ച് യാതൊരു അന്വേഷണവും ആവശ്യമില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലപാട്. സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയതിനെക്കുറിച്ചും അവര്‍ക്ക് ലഭിച്ച സഹായത്തെക്കുറിച്ചും മാത്രമാണ് എന്‍ഐഎ അന്വേഷണം നടത്തുക എന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു
ഭോപ്പാലില്‍ സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം വ്യാജഏറ്റുമുട്ടലാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."