ഓള്‍ട്മാന്‍സിന്റെ കരാര്‍ 2020വരെ നീട്ടിയേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകന് റോളന്റ് ഓള്ട്മന്സിന്റെ കരാര്‍ നീട്ടിയേക്കും. സമീപ കാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോച്ചിന്റെ കരാര്‍ 2020ലെ ടോക്യോ ഒളിംപിക്സ് വരെ നീട്ടാന്‍ ഹോക്കി ഇന്ത്യ ആലോചിക്കുന്നത്. നേരത്തെ പോള്‍ വാന്‍ ആസ് മുഖ്യ പരിശീലകനായിരുന്ന കാലത്ത് ഓള്ട്മന്സ് ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായിരുന്നു. പിന്നീട് പോള്‍ വാനിനെ പുറത്താക്കിയപ്പോള്‍ ഓള്ട്മന്സിനെ മുഖ്യ കോച്ചായി അവരോധിച്ചു. ഓള്ട്മന്സിന്റെ കീഴില്‍ സുല്‍ത്താന്‍ അസ്ലന് ഷാ കപ്പില്‍ വെള്ളിയും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണവും നേടാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടറില്‍ ടീമിനെ എത്തിക്കാനും ഡച്ച് പരിശീലകനു കഴിഞ്ഞു.
ഡച്ച് കോച്ചിന്റെ പരിശീലക കാലാവധി നീട്ടുന്നതു സംബന്ധിച്ച് ദേശീയ കായിക മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയതായും അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണെന്നും സായി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."