ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ല: ഹിലരി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ ഹിലരിയും ട്രംപും തമ്മിലുള്ള പോരാട്ടം മുറുകി. ഇത്തവണ ഹിലരിയാണ് ട്രംപിന് നേരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ട്രംപിന് യു.എസ് പ്രസിഡന്റ് പദവി അലങ്കരിക്കാനുള്ള യോഗ്യതയില്ലെന്നാണ് ഹിലരി ഇത്തവണ പറഞ്ഞത്.
തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഹിലരി ട്രംപിനെതിരേ രംഗത്തെത്തിയത്. ട്രംപിനെതിരേ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത് അയാളുടെ പ്രവൃത്തികളുടെയും വാക്കുകളുടെയും ഫലമാണെന്നും ഹിലരി ആരോപിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ട്രംപ് സ്ത്രീകളെ അപമാനിക്കുകയും ചൂഷണം ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. സ്ത്രീകളെ വൃത്തിക്കെട്ട വര്‍ഗമെന്നും അറപ്പുളവാക്കുന്നവര്‍ എന്നുമൊക്കെ ഹിലരി പറഞ്ഞു. ഇത്തരം സ്വഭാവമുള്ള വ്യക്തി അമേരിക്കന്‍ പ്രസിഡന്റ് പദം അലങ്കരിക്കാന്‍ ഒരിക്കലും യോഗ്യനല്ലെന്നും ഹിലരി ക്ലിന്റണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."