നാടന്കപ്പയില് വിഭവങ്ങളൊരുക്കി തീരദേശത്ത് വേറിട്ട സൗഹൃദക്കൂട്ടായ്മ
തിരൂര്‍: ' നാടന്‍ കപ്പയില്‍ ഒരു നാട്ടൊരുമ ' എന്ന പറവണ്ണയിലെ അമാസ് ക്ലബ് തീരദേശത്തു സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ചു. വെട്ടം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സി.പി മുഹമ്മദലിയുടെ നേത്യത്വത്തില്‍ കൂട്ടുകൃഷി സംഘത്തിനു കീഴില്‍ കപ്പ കൃഷി വിളവെടുത്താണ് പരിപാടിയ്ക്ക് തുടക്കമിട്ടത്.
പറവണ്ണ ടൗണില്‍ നാട്ടുകാരണവന്മാരെ പങ്കെടുപ്പിച്ച് കപ്പ പാചകം ചെയ്ത് ജനകീയ ഭോജനം എന്ന പേരില്‍ ഭക്ഷണം വിതരണം ചെയ്തു.
പി.എ അബൂബക്കര്‍ ഹാജി, മുഹമ്മദ് കുട്ടി, അലിക്കുട്ടി, കുഞ്ഞിമോന് എന്നീ കാരണവന്മാരാണ് അനുഭവങ്ങള്‍ പങ്കുവച്ചു. കെ.ടി മുസ്തഫ ക്ലാസെടുത്തു. ടി.വി അബ്ദുറഹ്മാന് ഒരുമയുടെ സന്ദേശം നല്കി. ആരോഗ്യശുചിത്വ ബോധവല്‍ക്കരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കപ്പ തൈ വിതരണം എന്നിവയുമുണ്ടായിരുന്നു. എ.പി ദിറാര്‍, സി.പി ബഷീര്‍, സി.പി ദാനിഹര്, എ.പി അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."