ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് ചരിത്രവിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഔപചാരിക പ്രഖ്യാപനം കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സ്‌ലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികളില്‍ അക്കാദമിക സംസ്‌കാരം രൂപപ്പെടുന്ന തലത്തിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരീക്ഷം പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ടെന്നും സമൂഹത്തിന് ഗുണപരമായ അടിസ്ഥാന വിഷയങ്ങളിലാണ് ഗവേഷണങ്ങള്‍ നടക്കേണ്ടതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. കുട്ടികളില്‍ ഗവേഷണ താല്‍പര്യം വളര്‍ത്താനാകുന്ന തരത്തില്‍ അധ്യാപകര്‍ ഉയര്‍ന്നുവരണമെന്നും കൂടുതല്‍ സമയം ഗവേഷണ കാര്യങ്ങളില്‍ ചിലവഴിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി സി.യു. മുജീബ് അധ്യക്ഷനായി. ജബ്ബാര്‍ അലി, കെ.സി.കെ. സൈതാലി, പ്രഫ. പി.എം. സ്വലാഹുദ്ദീന്‍, മണ്ണയത്ത് യൂസഫ് ഹാജി, ഹബീബ് മുഹമ്മദ്, പ്രഫ. ഗോപാലകൃഷ്ണന്‍, പ്രഫ. അബ്ദുല്‍അലി, സൈതലവി, സൈനുല്‍ ആബിദ്, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ ഹംസ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഉസ്മാന്‍ വെങ്ങശ്ശേരി സ്വാഗതവും ചരിത്രവിഭാഗം മേധാവി ഡോ. ഒ.പി. സലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."