ബി.ജെ.പിക്കാര്‍ വീടുകയറി ആക്രമിച്ചു; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും ഗുരുതര പരുക്ക്
തുറവൂര്‍: ബി.ജെ.പിക്കാരുടെ വീടുകയറിയുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും പരുക്ക്. ഇന്നലെ പുലര്‍ച്ചെയാണ് വല്യത്തോട്ടില്‍ മൂന്നംഘ ബി.ജെ.പിക്കാര്‍ വീടാക്രമിച്ചത്.
ഗൃഹനാഥനെയും ഭാര്യയേയും മകനെയും മാരാകായുധങ്ങള്‍ കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡില്‍ എഴുപുന്നതെക്ക് ഇമ്മാനുവല്‍ നിവാസില്‍ കെ.എ മാത്യു (46), ഭാര്യ മിനി (43), മകന്‍ ഇമ്മാനുവല്‍ (18) എന്നിവരെയാണ് മൂന്നംഗം സംഘം ആക്രമിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കോടംതുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായ കെ.എ മാത്യുവിനോട് രാഷ്ട്രിയ വിരോധമുള്ള മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരാണ് വീടാക്രമിച്ച് തന്നെയും ഭാര്യ യേയും മകനേയും പരുക്കേല്‍പ്പിച്ചതെന്ന് മാത്യു കുത്തിയതോട് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായ പരുക്കേറ്റ മൂവരെയും തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വല്ല്യത്തോട്ടില്‍ തിങ്കളാഴ്ച ഇന്ദിരാജി അനുസ്മരണം നടത്തിയപ്പോള്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാണ് ബി.ജെ.പി ആക്രമണം നടത്തിയതെന്ന് മാത്യു പറഞ്ഞു.
വല്ല്യത്തോട്ടില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൊടിമരവും തല്ലിതകര്‍ത്തിട്ടുണ്ട്. മാത്യുവിനെയും ഭാര്യയെയും മകനെയും ആക്രമിച്ചതിലും കൊടിമരം നശിപ്പിച്ചതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസുകാരെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലിപ് കണ്ണാടന്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."