സിആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ നവംബറില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡോട്ട് നെറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് (ടാലി ഇ.ആര്.പി9 അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍), 2ഡി/3ഡി ആനിമേഷന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറോക്കോട്ട, തിരുവനന്തപുരം 695 024 വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0471 2474720, 2467728.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."