HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
November 02 2016 | 19:11 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-51

നാടക കളരി
ഡല്‍ഹി ബോളിഗാര്‍ദ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗം യു.ജി.സി സഹായത്തോടെ നവംമ്പര്‍ 21 മതല്‍ 25 വരെ നാടക കളരിയും, സിനിമ-നാടകോത്സവവും സംഘടിപ്പിക്കുന്നു. 21, 22, 23 ദിവസങ്ങളില്‍ വെകീട്ട് ഏഴ് മണിക്ക് സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ വച്ച് ഡല്‍ഹിയിലെ ബോളിഗാര്‍ദ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ആന്റണ്‍ ചേഖോവിന്റെ 'ദ ബെയര്‍', 'സ്വാന്‍ സോംഗ്' (ഇംഗ്ലീഷ്), 'ഗോര്‍ക്കിയുടെ അമ്മ' (ഹിന്ദി) എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചദിന നാടകപരിശീലന കളരിയിലേക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ നാടക തല്‍പരരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് നാടകാഭിനയത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് പരിശീലനവും, വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. നവംമ്പര്‍ 11-നകം റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗവുമായി ബന്ധപ്പെടണം.  

ഡിജിറ്റല്‍ യുഗത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം:
സെമിനാറിലേക്ക്
പ്രബന്ധം ക്ഷണിച്ചു
ഡിസംബര്‍ ആറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന മൂന്നാമത് ദേശീയ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷക കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ യുഗത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഗവേഷകര്‍, മേഖലയില്‍ പ്രാവീണ്യമുള്ള മറ്റുള്ളവര്‍, മാധ്യമ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം. താല്‍പ്പര്യമുള്ളവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം നവംബര്‍ 15ന് മുന്‍പായി ാരൃര@ഴാമശഹ.രീാ, ാമരൈീാവീറ@ൗീര.മര.ശി ഇ-മെയിലിലേക്ക് അയക്കണം. പൂര്‍ണ്ണ രൂപം നവംബര്‍ 25-നകം സമര്‍പ്പിക്കണം.

അത്‌ലറ്റിക്‌സ്
പ്രോമിസിങ് യങ്‌സ്റ്റേഴ്‌സ് കോച്ചിങ് ക്യാംപ്
ഫിസിക്കല്‍ എജ്യുക്കേഷന്‍ പഠനവകുപ്പിന് കീഴില്‍ നടത്തുന്ന അത്‌ലറ്റിക്‌സ് പ്രോമിസിങ് യംഗ്‌സ്റ്റേഴ്‌സ് കോച്ചിങ് ക്യാംപ് നവംബര്‍ ഏഴ് മുതല്‍ 14 വരെ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനം ലഭിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ ഒന്‍പത് മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ പ്രിന്‍സിപ്പലിന്റെ കത്തും സ്‌പോര്‍ട്‌സും കിറ്റും സഹിതം ഹാജരാകണം.  

സെനറ്റ് യോഗം
സെനറ്റ് യോഗം ഡിസംബര്‍ 17-ന് നടക്കും.

അഭിമുഖം
എഞ്ചിനീയറിങ് കോളജിലേക്ക് (സി.യു.ഐ.ഇ.ടി) ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിച്ച നോണ്‍-നെറ്റ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റ് വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407106.  

പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് (2009 സ്‌കീം), ബി.ആര്‍ക് (04 സ്‌കീം, 2009-11 പ്രവേശനം) റഗുലര്‍സപ്ലിമെന്ററി പരീക്ഷ നവംബര്‍ 23-ന് ആരംഭിക്കും.  

പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഹിയറിംഗ് ഇംപയേര്‍ഡ് (2015 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് നവംബര്‍ ഏഴ് മുതല്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.  അപേക്ഷയുടെ പ്രിന്റൗട്ട് നവംബര്‍ 15-നകം ലഭിക്കണം.  
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.കോം ഓണേഴ്‌സ് റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (2013-15 പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 15 വരെയും 150 രൂപ പിഴയോടെ നവംബര്‍ 18 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.   

എം.എ കംപാരറ്റീവ്
ലിറ്ററേച്ചര്‍ പുനഃപരീക്ഷ
ആഗസ്റ്റ് അഞ്ചിന് നടത്തിയ നാലാം സെമസ്റ്റര്‍ എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍ പേപ്പര്‍ ആര്‍.യു.എസ്.4.സി.12-ഇന്‍ട്രൊഡക്ഷന്‍ ടു ലിറ്റററി റിസര്‍ച്ച് (സി.സി.എസ്.എസ്) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ നവംബര്‍ 16-ന് ഉച്ചക്ക് 1.30-ന് പഠനവകുപ്പില്‍ നടക്കും.  

പരീക്ഷാഫലം
2016 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.  
2016 ജൂണില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ എം.എ വിമണ്‍സ് സ്റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.  പി.ആര്‍ 20672016.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം ആന്റ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധ്‌പ്പെടുക.

ഡി.ടി.പി പരിശീലനത്തിന് അപേക്ഷിക്കാം
ഇസ്‌ലാമിക് ചെയര്‍ നടത്തുന്ന അറബിക്, ഇംഗ്ലീഷ്, മലയാളം ഡി.ടി.പി കോഴ്‌സിന് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 9746904678. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago