പ്രശ്‌നോത്തരി മത്സരം അഞ്ചിന്
പാലക്കാട്: മലയാള ഭാഷാ ഭരണ ഭാഷാവാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണ കാര്യാലയത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് വൈകിട്ട് 3.30ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രശ്‌നോത്തിരി മത്സരം നടത്തുന്നു. മലയാള ഭാഷാചരിത്രം-സാഹിത്യം-സംസ്‌കാരം എന്ന വിഷയം അടിസ്ഥാനമാക്കിയാണ് മത്സരം. കലക്ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു ഓഫീസില്‍നിന്ന് എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.
ഒരു ടീമില്‍ രണ്ടുപേര്‍ ഉണ്ടാവണം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ നാലിന് ഉച്ചക്ക് രണ്ടിന് മുന്‍പ് 0491 2505706 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്രമേണ 3000, 2000, 1000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഭാഷാദിനാചരണത്തോടനുബന്ധിച്ച് ചിത്രകാരന്‍ അജയ്‌ഘോഷ് രചിച്ച പതിനാല് ജില്ലകളുടെയും പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ച കാലിഗ്രാഫി രചനകള്‍ കലക്‌ടേറ്റ് പരിസരത്ത് പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."