വ്യാജ അക്ഷയകേന്ദ്രങ്ങള്‍: ജാഗ്രത പാലിക്കണമെന്ന്
പാലക്കാട്: അക്ഷയ സെന്ററുകളെന്ന പേരില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജന സേവന കേന്ദ്രങ്ങളുടെ വ്യാജ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അക്ഷയ ജില്ല പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു. അക്ഷയയുടെ ബോര്‍ഡ്, ലോഗോ എന്നിവ ദുരുപയോഗം ചെയ്താണ് സ്വകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്. ഇവര്‍ കനത്ത തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുന്ന വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. യഥാര്‍ഥ അക്ഷയ സെന്ററുകളില്‍ ലോഗോയോടൊപ്പം സെന്റര്‍കോഡും പ്രദര്‍ശിപ്പിക്കും.
അക്ഷയകേന്ദ്രങ്ങളെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അക്ഷയ പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."