HOME
DETAILS
MAL
പഠാന്‍കോട്ട് ഭീകരാക്രമണത്തിലെ മുഖ്യ സഹായി ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് റിപ്പോര്‍ട്ട്
backup
May 17 2016 | 06:05 AM
ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിലെ മുഖ്യ സഹായി ജെയ്ഷെ ഈ മുഹമ്മദ് ഭീകരന് ഷാഹിദ് ലത്തീഫ് 2010 ല്‍ ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്മോഹന് സിംങ് സര്‍ക്കാരാണ് ഭീകരരെ വിട്ടയച്ചത്.
47 വയസ്സുകാരനായ ലത്തീഫ് ഭീകരപ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിയുകയായിരുന്നു. 2010 മെയ് 28 നാണ് ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളില്‍പെട്ട 25 പേരെ ഇന്ത്യയില്‍ നിന്നും വിട്ടയച്ചത്. ജമ്മു, ശ്രീനഗര്‍,ആഗ്ര, വരണാസി, യു.പി, തിഹാര്‍ എന്നീ ജയിലുകളിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. വാഗയിലൂടെയാണ് ഇവരെ പാകിസ്താനിലേക്ക് വിട്ടയച്ചത്. ഇന്ത്യയിലെ ജയ്ഷെ മുഹമ്മദിന്റെ പ്രധാന സഹായിയാണ് ലത്തീഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."