HOME
DETAILS
MAL
വാതകം തീര്‍ന്നു; ചേളാരി ഐ.ഒ.സി പ്ലാന്റില്‍ പ്രവര്‍ത്തനം മുടങ്ങി
backup
November 02 2016 | 21:11 PM
തേഞ്ഞിപ്പലം: പാചകവാതകം എത്താത്തതിനെത്തുടര്‍ന്നു ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പാചകവാതക ഫില്ലിങ് പ്ലാന്റ് പ്രവര്‍ത്തനം മുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെയാണു വാതകം തീര്‍ന്നത്. ഇതു കാരണം ചൊവ്വാഴ്ച നാലു മണിക്കൂറോളം പ്ലാന്റ് നിശ്ചലമായി. ബുധനാഴ്ച രാവിലെ മംഗലാപുരത്തു നിന്നും ആറു ബുള്ളറ്റുകള്‍ എത്തി വാതകമെത്തിച്ചു.
ബുധനാഴ്ച 11ന് ശേഷമാണു പ്രവര്‍ത്തനം പുനരാരംഭിച്ചത്. വാതകം തീര്‍ന്നതിനെത്തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ ഇന്നലെ ഒന്നാം ഷിഫ്റ്റിലും പണിമുടങ്ങി. ദീപാവലിയോടനുബന്ധിച്ചുണ്ടായ അവധിയെത്തുടര്ന്നാണു മംഗലാപുരത്തു നിന്നും വാതകം എത്താന്‍ വൈകിയത്. മണിക്കൂറുകളോളം പ്ലാന്റ് നിശ്ചലമായതോടെ മലബാറിലെ വിവിധ ഏജന്സികള്ക്കയക്കേണ്ട 60 ലോഡ് സിലിന്‍ഡറുകള്‍ എത്തിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."