എസ്.ഐ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: മുസ്ലിംലീഗ്
പള്ളിക്കല്‍: വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരേ അനാവശ്യ വകുപ്പുകള്‍ ചുമത്തി കള്ളക്കേസുണ്ടാക്കിയ തേഞ്ഞിപ്പലം എസ്.ഐയുടെ നടപടിയില്‍ മൂന്നിയൂര്‍, പെരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. എം.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സലീം ഐദീദ് തങ്ങള്‍ അധ്യക്ഷനായി ഹനീഫ മൂന്നിയൂര്‍, എം. സൈതലവി, വി.പി സൈതലവി എന്ന കുഞ്ഞാപ്പു, ഹൈദര്‍ കെ. മൂന്നിയൂര്‍, ഡോ. എ.എ അബ്ദു റഹ്മാന്, സി കുഞ്ഞിബാവ എം.എ അസീസ്, എന്‍.എം അന്‍വര്‍ സാദത്ത് സംസാരിച്ചു.
എസ്.ഐയുടെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് പെരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. പള്ളിക്കല്‍ ബസാര്‍ പള്ളി വിഷയത്തില്‍ സമസ്തയ്ക്കനുകൂലമായി കോടതി വിധിയുണ്ടായിട്ടും നിയമം നടപ്പിലാക്കാന്‍ കഴിയാത്തത് ബലഹീനതയാണെന്നും സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ പകപോക്കല്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കെ. കലാം മാസ്റ്റര്‍ അധ്യക്ഷനായി. ഇസ്മാഈല്‍ കാവുങ്ങല്‍, കെ.ടി കുഞ്ഞാപ്പുട്ടി, ടി.പി ഹസൈന് മാസ്റ്റര്‍, പി.കെ മുഹമ്മദ്, എ.പി അഷ്റഫ്, സി.സി അമീറലി, എ. ഹംസ ഹാജി, യു.പി മുഹമ്മദ്, എ.മുഹമ്മദലി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."