സമൂഹ വിവാഹം; സംഘാടകസമിതി രൂപീകരിച്ചു
നന്തിബസാര്‍: കൊയിലാണ്ടി നിയേജക മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതി യുവാക്കള്‍ക്കു ജാതിമത വ്യത്യാസമില്ലാതെ ബാലന്‍ അമ്പാടി ഒരുക്കുന്ന സമൂഹവിവാഹം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം മൂടാടി സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.
യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറോളം പേര്‍ പങ്കെടുത്തു.
മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി. കൊയിലാണ്ടി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പി. നാരായണന്‍ മാസ്റ്റര്‍, പപ്പന്‍ മൂടാടി, റഷീദ് വെങ്ങളം, രാഘവന്‍ ടി.ടി, ചേനോത്ത് ഭാസ്‌കരന്‍, റസല്‍ നന്തി, ഖാദര്‍ ഹാജി മുഷ്‌രിഫ്, സനീര്‍ വില്ലംകണ്ടി, അസീസ് മാസ്റ്റര്‍ സംസാരിച്ചു. ബാലന്‍ അമ്പാടി സ്വാഗതവും കെ.ടി വിനോദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ (മുഖ്യരക്ഷാധികാരി), കെ. ദാസന്‍ എം.എല്‍.എ (ചെയര്‍മാന്‍), പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, സനീര്‍ വില്ലംകണ്ടി (വൈസ് ചെയര്‍മാന്‍), പി.കെ രഘുനാഥ് (വര്‍ക്കിങ് ചെയര്‍മാന്‍), ഫൈസല്‍ ആരണ്യ (ജന. കണ്‍വീനര്‍), റഷീദ് വെങ്ങളം, എം.കെ മോഹനന്‍ (ജോ. കണ്‍വീനര്‍), ബാലന്‍ അമ്പാടി (ട്രഷറര്‍), എം.എം മുഹമ്മദ്, കെ.ടി വിനോദ്, രാഘവന്‍ മാസ്റ്റര്‍, ബഷീര്‍ ദാരിമി, അനില്‍കുമാര്‍ പയ്യോളി എന്നിവരടങ്ങിയ പ്രവര്‍ത്തകസമിതിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."