സഊദിയിലെ തീവ്രവാദ പ്രവര്‍ത്തനം: ബഹ്‌റൈന്‍ അഭയാര്‍ഥികളുടെ പങ്ക് വര്‍ധിക്കുന്നു
ജിദ്ദ: സഊദിയിലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ബഹ്‌റിനില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരുടെ പങ്കേറുന്നതായി അധികൃതര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ സഊദി പോലിസ് തിരയുന്ന മഹ്മൂദ് അലി അബ്ദുല്ല എന്ന ബഹ്‌റിനി പൗരനെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് ഏഴ് മില്യണ്‍ സഊദി റിയാല്‍ ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതേതുടര്‍ന്ന് ബഹ്‌റിന്‍ ആഭ്യന്തരമന്ത്രാലയം ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയുണ്ടായി.
കേസുമായി ബന്ധപ്പെട്ട് സഊദി അധികൃതരുമായി എല്ലാവിധ സഹകരണവും ഉറപ്പാക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ കേണല്‍ അബ്ദുള്‍ അസീസ് അല്‍ റുമൈഹി പറഞ്ഞു.
പ്രതി ബഹ്‌റിനിയായ പിതാവിനും സഊദി സ്വദേശിയായ മാതാവിനും സിറിയയില്‍ ജനിച്ചതാണ്. പിന്നീട് ഇയാള്‍ സഊദി അറേബ്യയിലെ ഖതീഫ് മേഖലയില്‍ വിപ്ലവങ്ങളില്‍ ഏര്‍പ്പെട്ടു വന്നിരുന്നതായും കേണല്‍ പറഞ്ഞു.
ഇയാളുടെ രണ്ടു സഹോദരന്മാരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒരാള്‍ സഊദി പോലിസിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു.
ഇവരുടെ പിതാവിനെ സഊദിയില്‍നിന്നു നാടുകടത്തുകയും എന്നാല്‍ ബഹ്‌റിനില്‍ തിരികെ പ്രവേശിക്കുന്നതില്‍നിന്ന് തടയുകയുമായിരുന്നു.
സഊദി അധികൃതരില്‍ നിന്നും കുറ്റവാളികളായ ബഹ്‌റിനികളുടെ പേരുവിവരങ്ങള്‍ ലഭിക്കുന്ന പക്ഷം, ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ബഹ്‌റിന്‍ പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."