HOME
DETAILS
MAL
പുതിയ വിദ്യാഭ്യാസ നയം ഉടന്‍ ഉണ്ടാവുമെന്ന് മന്ത്രി സ്മൃതി ഇറാനി
backup
May 17 2016 | 15:05 PM
ന്യൂഡല്‍ഹി: പുതിയ വിദ്യഭ്യാസ നയം ഉടന്‍ ഉണ്ടാവുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഇതിനായി 1.10 ലക്ഷം ഗ്രാമങ്ങളില്‍നിന്നും, 1500 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായും വ്യക്തമാക്കി. വിദ്യാഭ്യാസ വിദഗ്ധർ, കൗണ്‍സിലുകള്‍ എന്നിവരുടെ സഹായത്തോടെ വിദ്യാഭ്യാസ രീതിയെ മെച്ചപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചതായും 20 ദിവസത്തിനുള്ളില്‍ ഇത് പുറത്തുവിടുമെന്നും ആകാശവാണിക്ക് നല്കിയ അഭിമുഖത്തില്‍ ഇറാനി പറഞ്ഞു.
ഗ്രാമങ്ങളില്‍ നിന്ന് പോലും അഭിപ്രായങ്ങള്‍ സ്വീകരിച്ച് വിദ്യാഭ്യാസ പദ്ധതി തയാറാക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. യു.പി.എ ഗവണ്മെന്റ് തയാറാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടുന്ന തരത്തിലായിരിക്കുമിതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."