വിവാദ സലഫി പുസ്തകം വീണ്ടും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിലബസില്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അഫ്‌സലുല്‍ ഉലമ ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള പുസ്തകത്തില്‍ തീവ്രസലഫി ആശയങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച പുസ്തകമാണ് വീണ്ടും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഊദി അറേബ്യയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ ഉസൈമിന്റെ കിതാബുത്തൗഹീദ് എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. മുജാഹിദ് നേതാവും ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജ് മുന്‍ അധ്യാപകനുമായ കോയക്കുട്ടി ഫാറൂഖിയാണ് ഗ്രന്ഥം സംഗ്രഹിച്ച് തയാറാക്കിയത്.
കഴിഞ്ഞ മൂന്നു മാസമായി കോളജുകളില്‍ പഠിപ്പിച്ചുവരുന്ന ഈ പുസ്തകത്തില്‍ സുന്നികളെ കൊന്നൊടുക്കാനുള്ള പരസ്യ ആഹ്വാനമാണുള്ളത്. 1997 ല്‍ പിന്‍വലിച്ച പുസ്തകമാണ് വീണ്ടും പുറത്തിറക്കിയിരിക്കുന്നത്.
പാഠപുസ്തകമായ കിതാബുല്‍ തൗഹീദ് പിന്‍വലിക്കാമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി കെ. മുഹമ്മദ് ബഷീര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. മതവിരുദ്ധവും മതേതര സമൂഹത്തില്‍ എറെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ വി.സിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പുസ്തകം പിന്‍വലിക്കുന്ന കാര്യത്തില്‍ വി.സി അന്തിമ തീരുമാനം അറിയിച്ചത്.
എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ അബ്ദുറഹീം ചുഴലി, റഷീദ് ഫൈസി വെള്ളായിക്കോട്, പ്രൊഫ. ടി. അബ്ദുല്‍ മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."