അപരാജിതം ബ്രാത്‌വയ്റ്റ്; വിന്‍ഡീസിന് ആശ്വാസ ജയം
ഷാര്‍ജ: പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് വിജയം പൊരുതി നേടി ആശ്വാസം കണ്ടെത്തി. അഞ്ചു വിക്കറ്റിനാണ് കരീബിയന്‍ വിജയം. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ഇതോടെ 2-1 എന്ന നിലയില്‍ പാകിസ്താന്‍ സ്വന്തമാക്കി. ഓപണര്‍ ക്രെയ്ഗ് ബ്രാത്‌വയ്റ്റിന്റ അപരാജിത ചെറുത്തു നില്‍പ്പാണ് രണ്ടിന്നിങ്‌സിലും വിന്‍ഡീസിനു തുണയായതും അവിസ്മരണീയ വിജയത്തിലേക്ക് അവരെ നയിച്ചതും. ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
ആദ്യ ഇന്നിങ്‌സില്‍ 142 റണ്‍സോടെ പുറത്താകാതെ നിന്ന ബ്രാത്‌വയ്റ്റ് രണ്ടാം ഇന്നിങ്‌സില്‍ 60 റണ്‍സോടെ പുറത്താകാതെ നിന്നു. ഒരു ടെസ്റ്റ് മത്സരത്തിലെ മുഴുവന്‍ സമയവും മൈതാനത്തിറങ്ങിയെന്ന അപൂര്‍വ റെക്കോര്‍ഡും വിന്‍ഡീസ് ഓപണറുടെ പേരിലായി.
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന എന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ വിന്‍ഡീസിനായി ബ്രാത്‌വയ്റ്റും ഡൗറിച്ചും ചേര്‍ന്നു നഷ്ടങ്ങളില്ലാതെ വിജയം സമ്മാനിക്കുകയായിരുന്നു.
ഡൗറിച്ചും 60 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബ്രാത്‌വയ്റ്റാണ് മാന്‍ ഓഫ് ദി മാച്ച്. പാകിസ്താനു വേണ്ടി യാസിര്‍ ഷാ മൂന്ന് വിക്കറ്റു വീഴ്ത്തി. പരമ്പരയിലൊട്ടാകെ 21 വിക്കറ്റുകള്‍ വീഴ്ത്തിയ യാസിര്‍ ഷാ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടി. പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സ് 281 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 208 റണ്‍സും കണ്ടെത്തി. വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 337ഉം രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിനു 154ഉം റണ്‍സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."