ഏക സിവില്‍ കോഡ് ഒപ്പുശേഖരണം വിജയിപ്പിക്കുക: എസ്.വൈ.എസ്
തൊടുപുഴ: ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ഒപ്പുശേഖരണം വിജയിപ്പിക്കാന്‍ എസ്.വൈ.എസ് ജില്ലാ കമ്മറ്റി മുഴുവന്‍ മഹല്ല് ജമാഅത്തുകളോടും സമസ്ത കീഴ്ഘടകങ്ങളോടും അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യസ്‌നേഹികളും ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഈ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മറ്റി യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് എം എസ് അബ്ദുല്‍ കബീര്‍ റഷാദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ എച്ച് ഷാജഹാന്‍ മൗലവി, ഹനീഫ് കാശിഫി, കെ എച്ച് അബ്ദുല്‍ കരീം മൗലവി, പി ഇ ഹുസൈന്‍, സി എച്ച് ഇബ്രാഹിംകുട്ടി, പി എം സുലൈമാന്‍, പി എ റഹ്മാന്‍, അഷ്‌റഫ് അഷ്‌റഫി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുറഹ്മാന്‍ സഅ്ദി, അബ്ദുല്‍ കബീര്‍ മൗലവി, കെ ബി അബ്ദുല്‍ അസീസ്, അബ്ദുല്‍ഖാദര്‍ ഹാജി, മൂസ പുതിയകുന്നേല്‍, പി എസ് മുഹമ്മദ്, അലിക്കുഞ്ഞ് വാത്തിശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."