അട്ടപ്പാടി വാലി പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന്
തിരുവനന്തപുരം: ജലദൗര്‍ലഭ്യം നേരിടുന്ന അട്ടപ്പാടിക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും അട്ടപ്പാടി വാലിഡാം പദ്ധതിയുടെ പൂര്‍ത്തീകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ പദ്ധതി മുന്നോട്ടുകൊണ്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.
ശിരുവാണിപ്പുഴക്ക് കുറുകെ അട്ടപ്പാടി വാലിഡാം പണിയാനുള്ള കേന്ദ്രാനുമതി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അഗളി വില്ലേജിലെ ചിറ്റൂരില്‍ ശിരുവാണിപ്പുഴക്ക് കുറകെ കേരളം നിര്‍മിക്കാനുദ്ദേശിക്കുന്ന അട്ടപ്പാടി വാലി അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണെന്ന വാര്‍ത്ത ചെന്നിത്തല സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ദ്വിദിനരാജ്യാന്തരകോണ്‍ഫറന്‍സ് ഇന്ന് തുടങ്ങും
തിരുവില്വാമല: ഭഗവത്ഗീതാ ദര്‍ശനങ്ങളിലൂടെ എന്ന വിഷയത്തില്‍ നെഹ്‌റു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര കോണ്‍ഫറന്‍സിന് ഇന്ന് തുടങ്ങും.
കോണ്‍ഫറന്‍സിന്റെ ഭാഗമായി ഇരുപത് പ്രഭാഷണങ്ങളും,ഇരുന്നൂറ്റിരണ്ട് പ്രബന്ധാവതരണങ്ങളും, മാനേജ്‌മെന്റ് സംവാദങ്ങളും ഉണ്ടാകും.
രാവിലെ 09.15ന് നെഹ്‌റു കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി ക്യാംപസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം കെ. ജയകുമാര്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."