ജയന്തന് രാജിവെക്കണം: വടക്കാഞ്ചേരിയില്‍ വ്യാപക പ്രതിഷേധം
വടക്കാഞ്ചേരി: സ്ത്രീ പീഢന കേസില്‍ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലര്‍ പി.എന്‍ ജയന്തന് രാജിവെക്കണമെന്നും യുവതിയുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വടക്കാഞ്ചേരിയില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. അത്താണി സെന്ററില്‍ പ്രകടനവും, പൊതുസമ്മേളനവും നടന്നു. കോണ്‍ഗ്രസ് നഗരസഭ മാര്‍ച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന് അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ അധ്യക്ഷനായി.
എസ്.എ.എ ആസാദ്, ടി.വി സണ്ണി, എന്‍.ആര് രാധാകൃഷ്ണന്, പി.വി നാരായണസ്വാമി, എ.എസ് ഹംസ, ജയന് ചേപ്പലക്കോട്, ബുഷററഷീദ്, നിഷ സുനില്‍കുമാര്‍, സി.വി ഹരിദാസ്, പി.ജെ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി.ജെ.പി മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് കൗണ്‍സിലര്‍ ചന്ദ്രമോഹന് കുമ്പളങ്ങാട് ഉദ്ഘാടനം ചെയ്തു. ഗോപിദാസ് അധ്യക്ഷനായി. ഗിരീഷ് മാസ്റ്റര്‍, അഡ്വ. ഗിരിജന്‍ നായര്‍, അഡ്വ: സജിത്ത്, സെബാസ്റ്റ്യന്‍ കുറ്റിക്കാടന്‍, കെ.വി ശന്തനു, കെ.വി അനില്‍കുമാര്‍, എസ്.രാജു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."