മുന്‍ഗണനാ പട്ടിക: അപേക്ഷ നിരസിച്ചാല്‍ അപ്പീല്‍ നല്‍കാം
മലപ്പുറം: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികളില്‍ നവംബര്‍ ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതല സമിതികള്‍ കൂടിക്കാഴ്ച തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമിതിയുടെ പരിശോധനയില്‍ നിരസിച്ച പരാതികളിന്മേല്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള അപ്പീല്‍ സമിതിക്കു പരാതി നല്‍കാം. അപ്പീലുകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫിസില്‍ സമര്‍പ്പിക്കാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനതല വെരിഫിക്കേഷന്‍ സമതി നിരസിച്ച അറിയിപ്പു കിട്ടി ഏഴു ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വിജിലന്‍സ് ബോധവത്കരണ വാരാചരണവും നൈപുണ്യ പരിശീലനവും
മലപ്പുറം: നെഹ്‌റു യുവകേന്ദ്ര, സഖി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരാചരണവും നൈപുണ്യ പരിശീലനവും മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അധ്യക്ഷനായി.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ഗംഗാധരന്‍ അഴിമതി നിര്‍മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി, ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണി മാമ്പറ്റ, സഖി ക്ലബ് സെക്രട്ടറി പി സീന, വൈസ് പ്രസിഡന്റ് ഷീജാഭായ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."